കാസര്‍കോട്: മയിലാട്ടി ദേശീയപാതയ്ക്ക് സമീപത്തെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള മലിനജലം പൊതുസ്ഥലത്തും ദേശീയപാതയോട് ചേര്‍ന്നുള്ള ഓവുചാലിലേക്കും ഒഴുക്കിവിട്ട സംഭവത്തില്‍ നിര്‍മാണ കമ്പനിക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 25,000 പിഴ ചുമത്തി. മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കാതെ ഓവുചാലിലേക്ക് ഒഴുക്കിവിട്ടതിനാണ് പിഴ ചുമത്തിയത്. തൃക്കരിപ്പൂരിലെ തട്ടുകടയില്‍ നിന്നുള്ള ഉപയോഗ ജലം ഭാഗികമായി വെളിയിലേക്ക് ഒഴുക്കിവിട്ടതിന് 5000 രൂപ പിഴ ചുമത്തി. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് തൃക്കരിപ്പൂരിലെ സ്‌കൂളുകള്‍, കാട്ടുകുക്കെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 10000 രൂപയും പിഴ ചുമത്തി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെവി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗം വിഎം ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം സുപ്രിയ, ഡോണ്‍ കുര്യാക്കോസ്, ടിവി ബാബുരാജ് പങ്കെടുത്തു.
മലിനജലം പൊതുസ്ഥലത്ത് ഒഴുക്കിവിട്ടതിന് പിഴ ചുമത്തി
11:11:00
0

Tags

Post a Comment
0 Comments