Type Here to Get Search Results !

Bottom Ad

‘പറഞ്ഞത് യാഥാർഥ്യം, പിന്നോട്ടില്ല’; വി ഡി സതീശനെതിരായ വിമർശനത്തിൽ ഉറച്ച് അടൂർ പ്രകാശ്


മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ച് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. താൻ ഉന്നയിച്ച വിമർശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞെന്നും സ്വന്തം നിലയിൽ നടത്തിയ പ്രതികരണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തിലെത്തി നാല് മാസം പിന്നിട്ടിട്ടും മുന്നണി യോഗം ചേർന്നത് ഒരു തവണ മാത്രമാണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. നയപരമായ ചില തീരുമാനങ്ങളിൽ ആവശ്യമായ കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്ന വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായും ഇക്കാര്യം എഐസിസിയെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “പറഞ്ഞത് യാഥാർഥ്യമാണ്. ആരുടെയും പിന്തുണയ്ക്ക് വേണ്ടിയല്ല പ്രതികരിച്ചത്” എന്നായിരുന്നു അടൂർ പ്രകാശിന്റെ നിലപാട്.

യുഡിഎഫിൽ പ്രശ്നങ്ങളില്ലെന്നും എന്നാൽ താൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആർക്കും സ്ഥാനമാനങ്ങൾ നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എം.കെ. മുനീറും ജി. ദേവരാജും മികച്ച നേതാക്കളാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ചില തീരുമാനങ്ങളിൽ കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad