Type Here to Get Search Results !

Bottom Ad

സൗദിയിൽ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഹൂത്തികൾ; ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്


ദുബായ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഹൂത്തികളുടെ ആക്രമണം. ആക്രമണത്തിൽ പ്രവാസിയായ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് വിമാനം ആക്രമിക്കപ്പെട്ട വിവരം പുറത്തുവിട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെനിന്ന് മാറാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ വിമാനങ്ങൾ വഴി തിരിച്ച് വിട്ടിരിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad