Type Here to Get Search Results !

Bottom Ad

കീറിയ 10രൂപ നോട്ട് നല്‍കിയതിനെച്ചൊല്ലി തര്‍ക്കം; ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി, രണ്ടുപേര്‍ അറസ്റ്റില്‍


ഡൽഹി: കീറിയ 10 രൂപ നോട്ട് നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഉപഭോക്താവ് മർദിച്ചെന്നാരോപിച്ച് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. കല്യാൺപുരിയിൽ ഇൻസ്റ്റന്റ് ഡെലിവറി ആപ്പിൽ ജോലി ചെയ്തിരുന്ന സമീർ ഹുസൈനാണ് മരിച്ചത്. സംഭവത്തിന് തൊട്ടുമുമ്പ് സമീർ റെക്കോർഡ് ചെയ്ത വിഡിയോ പുറത്തുവന്നതോടെ സംഭവം ചർച്ചയായി. പൊലീസിൽ നിന്നും തൊഴിലുടമയിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് സമീർ വിഡിയോയിൽ ആരോപിക്കുന്നുണ്ട്.

ക്യാഷ് ഓൺ ഡെലിവറി ഓർഡർ നൽകാനായി ഒരു വീട്ടിലെത്തിയപ്പോഴാണ് തർക്കമുണ്ടായതെന്നാണ് സമീർ വിഡിയോയിൽ പറയുന്നത്. പണം നൽകുന്നതിനിടെ ഉപഭോക്താവ് കീറിയ 10 രൂപ നോട്ട് നൽകിയെന്നും പകരം മറ്റൊരു നോട്ടോ നാണയമോ ആവശ്യപ്പെട്ടപ്പോൾ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തെന്നുമാണ് ആരോപണം.

ജോലി തുടരേണ്ടതിനാൽ ആദ്യം സംഭവം അവഗണിക്കാൻ ശ്രമിച്ചെങ്കിലും തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉപഭോക്താവ് നടത്തിയ പരാമർശങ്ങളും അപമാനകരമായ പെരുമാറ്റവും ഏറെ വേദനിപ്പിച്ചെന്ന് സമീർ വിഡിയോയിൽ പറയുന്നു.സൈക്കിളിൽ ദീർഘനേരം ഡെലിവറി നടത്തി ഉപജീവനം കണ്ടെത്തുന്നയാളാണ് താനെന്ന് സമീർ പറഞ്ഞു. കുടുംബത്തോട് പണം ആവശ്യപ്പെടാതെ സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനാണ് ശ്രമിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad