നെടുമ്പാശ്ശേരി മിനികൂപ്പര് അപകടത്തിൽ പ്രതിക്ക് നിയമപരമായി കിട്ടാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു മന്ത്രിയും ഇതിൽ ഇടപെടില്ലെന്നും കുടുംബത്തിന്റെ ആശങ്ക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല. ആ പ്രതിക്ക് നിയമപരമായി കിട്ടാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും. എന്തുകൊണ്ടാണ് ബോസ്റ്റൺ സ്കൂളിലേക്ക് അയച്ചത് എന്തുകൊണ്ടെന്ന് ആശയകുഴപ്പം മാത്രമാണ് ഉണ്ടായത്. പൊലീസല്ല, കോടതിയാണ് അയച്ചത്. ഇരുപത്തൊന്ന് വയസിനു താഴെയുള്ളവർ പ്രതികളായി വന്നാൽ അവരെ കോടതിയാണ് അയക്കുന്നത്. ബോസ്റ്റൺ സ്കൂളിൽ അയച്ചാൽ അതിനർത്ഥം അവർ കേസിൽ നിന്നും രക്ഷപെട്ടു എന്നല്ല’
‘ ആ കുടുംബത്തിന് ഒരു ആശങ്കയും വേണ്ട, ശക്തമായ നടപടികളുമായി തന്നെ മുന്നോട്ട് പോകും. ആളുകൾ എന്തൊക്കെയോ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു മന്ത്രിയും ഇടപെടില്ല. നിയമപരമായി കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കും’ എന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments