Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗ് നേതാവും മധൂര്‍ പഞ്ചായത്ത് അംഗവുമായ എം.എ മജീദ് പട്‌ള അന്തരിച്ചു


കാസര്‍കോട്: മുസ്ലിംലീഗ് മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ എം.എ മജീദ് പട്‌ള(56) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നാടിന്റെ മത-സാമൂഹിക-രാഷ്ട്രീയ-കാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മജീദ് ദീര്‍ഘകാലമായി മധൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. രണ്ടാം വാര്‍ഡ് അംഗമാണ്. നേരത്തെയും പഞ്ചായത്ത് അംഗമായിരുന്നു. കാസര്‍കോട് സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറിയാണ്. പട്‌ള ജമാഅത്ത് കമ്മിറ്റിയുടെയും മദ്രസ കമ്മിറ്റിയുടെയും മുന്‍ സാരഥിയായിരുന്നു. നിലവില്‍ മസ്ജിദ് കമ്മിറ്റി അംഗമാണ്. പരേതരായ എം.എ മൊയ്തീന്‍ കുഞ്ഞിയുടെയും ആസ്യമ്മയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മൊയ്തീന്‍ മിസ്യാന്‍ (ഐ.ടി എഞ്ചിനീയര്‍), ആസ്യ മിന്നത്ത് (ഡി ഫാം വിദ്യാര്‍ത്ഥിനി). മരുമകള്‍: ഹവ്വാ ജുമാന. സഹോദരങ്ങള്‍: എം.എ അബ്ദുല്ല, എം.എ അഷ്‌റഫ്, ഖദീജ, ആയിഷ, സഫിയ, ഫംസീന, ഫൗസിയ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad