Type Here to Get Search Results !

Bottom Ad

'തിരുത്തിയില്ല, നടപടിയുമില്ല'! പൊന്നാനിയില്‍ പിണറായിക്ക് കരിങ്കൊടി


മലപ്പുറം: പൊന്നാനി ചന്തപ്പടിയിൽ പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപന സമ്മേളനത്തിലേക്ക് കാറിൽ വരുമ്പോഴാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചത്. മുൻ എംഎൽഎ പി നന്ദകുമാറിനെ തിരുത്തിക്കാനോ നടപടിയെടുക്കുകയോ ചെയ്യാത്തതിൽ ആണ് പിണറായിക്ക് കരിങ്കൊടിയെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പി നന്ദകുമാർ മലപ്പുറത്ത് നടത്തിയ വിദ്വേഷ പരാമർശം വലിയ രീതിയിൽ വിമർശനത്തിന് കാരണമായിരുന്നു. പിണറായി നന്ദകുമാറിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നടപടി. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പരാമർശം. പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം ഉണ്ടായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad