Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലത്തില്‍ വിവിധ പ്രവൃത്തികള്‍ക്ക് 3.44 കോടി രൂപ അനുവദിച്ചതായി നീലകണ്ഠന്‍ എംഎല്‍എ


ഉദുമ: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഉദുമ മണ്ഡലത്തില്‍ വിവിധ പ്രവര്‍ത്തികള്‍ക്ക് 3.44 കോടി രൂപ അനുവദിച്ചതായി കെ. നീലകണ്ഠന്‍ എം.എല്‍.എ അറിയിച്ചു. കരിപ്പൊടി- കനിയമ്പാടി- ചിറക്കല്‍ റോഡ് (ഉദുമ)- 30 ലക്ഷം, പള്ളങ്കോട്- ബദന റോഡ് (ദേലമ്പാടി)- 12 ലക്ഷം, സാവിത്രി ഭായ് ദൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ മിനി ബസ്- (ബേഡഡുക്ക)- 20 ലക്ഷം, കൂനികുന്ന്- ദേലമ്പാടി റോഡ് (ചെമ്മനാട്) -20 ലക്ഷം, എട്ടാം മൈല്‍- ലക്ഷംവീട്- പാറപ്പള്ളി റോഡ് -15 ലക്ഷം, അരയാല്‍ത്തറ- ചിറക്കാല്‍ റോഡ് (പള്ളിക്കര) -30 ലക്ഷം, നെല്ലിടുക്കം- നങ്ങ്യാര്‍കുണ്ട് റോഡ് (ബേഡഡുക്ക)- 38 ലക്ഷം, ആനക്കല്ല്- കുന്നുമ്മല്‍ റോഡ് (കുറ്റിക്കോല്‍)- 25 ലക്ഷം, കുമ്പള- കുളിയന്മരം- മഖാം- ചതുരക്കിണര്‍ റോഡ് (പുല്ലൂര്‍ പെരിയ)- 34 ലക്ഷം, ജി.എല്‍.പി.എസ് ചെമ്മനാട് ഈസ്റ്റ് മിനി ബസ്- 20 ലക്ഷം, ജിയുപിഎസ് മുളിയാര്‍ മാപ്പിള ബസ്- 30 ലക്ഷം, ജിഎല്‍പിഎസ് പെരിയ ഭക്ഷണശാല (പുല്ലൂര്‍ പെരിയ)- 25 ലക്ഷം, പ്രിയദര്‍ശിനി ഗ്രന്ഥാലയം കരിച്ചേരി (പള്ളിക്കര)- 25 ലക്ഷം, ബാര അമ്പലം പന്ന്യന്‍വളപ്പ് മൂവഞ്ചാല്‍ റോഡ് (ഉദുമ)- 20 ലക്ഷം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad