നീലേശ്വരം: പാണക്കാട് സയ്യിദുമാരുടെ മഹാത്മ്യവും സമുദായത്തിനായി അവര്‍ നിര്‍വഹിക്കുന്ന മഹത്തായ സേവനങ്ങളും സമൂഹം തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി. നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് തലപ്പാവും സ്ഥാനവസ്ത്രവും അണിയിച്ചു. ഖാസി അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. നീലേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഇ.എം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.പി സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബിഎസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്താ യി, എസ്.എം.എഫ്. സംസ്ഥാന സെക്രട്ടറി സി.ടി. അബ്ദുല്‍ ഖാദര്‍ ഹാജി,ജില്ലാ സെക്രട്ടറി എ.പി.പി. കുഞ്ഞഹമ്മദ് ഹാജി, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കെ.എം ഷംസുദ്ദീന്‍ ഹാജി, ജനറല്‍ സെക്രട്ടറി ടി.സി അബ്ദുല്‍ റഹ്മാന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എം. മൊയ്തു മൗലവി, റഫീഖ് കോട്ടപ്പുറം, കെ.പി മഹ്മൂദ് ഹാജി, എന്‍.പി അഹമ്മദ് കടിഞ്ഞിമൂല, അഹ്മദ് സയീദ് ഫാളിലി, മുഹമ്മദ് ഫവാസ് നിസാമി, സിറാജുദ്ദീന്‍ അസ് ഹരി, അബ്ദുല്‍ റഹ്മാന്‍ മിസ്ബാഹി, അബ്ദുല്‍ സബൂര്‍ അംജദി, അഷ്റഫ് അശ്റഫി ജലാലിയ, ഫൈസല്‍ പേരോല്‍, സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, ഇ. ഖാലിദ് ഹാജി, എന്‍.പി. മൊയ്തു ഹാജി, ഇഖ്ബാല്‍ പരപ്പ, കെ. മുസ്തഫ ഹാജി, ഇ.കെ മുസ്തഫ, പി.എംഎച്ച്. അബൂബക്കര്‍ ഹാജി, പി. അഹമ്മദ് കുഞ്ഞി കടിഞ്ഞിമൂല, ആര്‍ഷാജഹാന്‍, ഇകെ സുബൈര്‍, കെപി കമാല്‍ ഹാജി,കെ.എം. കുഞ്ഞൂട്ടി ഹാജി, പികുഞ്ഞാമു, പിഎം അബ്ദുല്‍ കരീം ഹാജി, കല്ലായി ബഷീര്‍ ഹാജി, എല്‍..ബി നിസാര്‍, ഇകെമജീദ്, എല്‍.ബി അഷ്റഫ്, എന്‍.പി ഹമീദ്, കെ.പി ഷാഹി, പി. ഹൈദര്‍, എല്‍.ബി ഖാലിദ് സംബന്ധിച്ചു.

Post a Comment
0 Comments