Type Here to Get Search Results !

Bottom Ad

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞു



കാനത്തൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി ബൈക്കിലിടിച്ച ശേഷം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ കുറ്റിക്കോല്‍- കാനത്തൂര്‍ റോഡിലെ വട്ടംതട്ടയിലാണ് അപകടം. തമിഴ്‌നാട്ടില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ലോറി ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഓടിച്ചിരുന്നത്. വട്ടംതട്ട ഇറക്കത്തിലെത്തിയപ്പോള്‍ ലോറി നിയന്ത്രണം വിട്ട് മുന്നില്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ലോറിക്കകത്ത് കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. വട്ടംതട്ട ഇറക്കത്തില്‍ വാഹനാപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നത്. പല വാഹനങ്ങളും ഇവിടെയെത്തുമ്പോള്‍ നിയന്ത്രണം വിടുന്നു. അപകടങ്ങള്‍ തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad