കാസര്‍കോട്: വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും വളര്‍ത്തുന്നതിനും കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ. കാസര്‍കോട് ഗവ. കോളജ് സ്റ്റുഡന്റ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനത്തോടൊപ്പം കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിലും വിദ്യാര്‍ഥികള്‍ സജീവമായി ഇടപെടണം. ജനാധിപത്യ മൂല്യങ്ങള്‍, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ വളര്‍ത്തുന്നതില്‍ ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും എം.എല്‍.എ പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് നാസിം എന്‍.സി. അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വി.എസ് അനില്‍കുമാര്‍ മുഖ്യാതിഥിയായി. മിനി പി.വി., പുഷ്പലത പി., നിസാര്‍ ടി.എം., ബിജേഷ് എ.ആര്‍., സുജാത എസ്., ഡോ. സൈനുല്‍ ആബിദ് കെ.കെ., സയ്യിദ് താഹാ ചേരൂര്‍, കാരുണ്യ ടി.വി., നൂറഷെ, ആയിശത്ത് ഷഹല, യദുകൃഷ്ണന്‍ എ., ഹിഷാം അബ്ദുല്‍ ഖാദര്‍, ആദിത്യ പ്രസന്നന്‍, ഫാത്തിമ നിഫ സംബന്ധിച്ചു.

Post a Comment
0 Comments