Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കും


നോര്‍ത്ത് ചിത്താരി: നവംബര്‍ 6,7,8ന് എറണാക്കുളത്ത് നടക്കുന്ന സമ്മേളനം വിജയിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് നോര്‍ത്ത് ചിത്താരി ശാഖാ കമ്മിറ്റി കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഓക്ടോബര്‍ 25ന് ഞാറായാഴ്ച്ച വൈകുന്നേരം 4 മണിക്ക് ചാമുണ്ഡിക്കുന്ന് ജംഗഷനില്‍ നിന്ന് മാരത്തോന്‍ സംഘടിപ്പിക്കും. ജോലിയാവിശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന ശാഖാ ട്രഷറര്‍ അലി സിടിയ്ക്ക് ശാഖാ കമ്മിറ്റിയുടെ സ്‌നേഹപഹാരം നല്‍കി കണ്‍വെന്‍ഷന്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ കൗണ്‍സിലര്‍ ജബ്ബാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി നിസാമുദ്ധീന്‍. സിഎച്ച് അദ്ധ്യക്ഷത വഹിച്ചു.സാഹില്‍ ബാരിക്കാട്, മിദ്‌ലാജ്, അനസ്,ഉവൈസ്, മുഹമ്മദ്, ജാഫര്‍, ഫാരിസ് എന്നിവര്‍ സംസാരിച്ചു. ഒഴിവ് വന്ന പ്രസിഡന്റിലേക്ക് റബീഹത്തിനെയും, ട്രഷററിലേക്ക് ശിബാസിനെയും തിരഞ്ഞെടുത്തു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad