Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് മുസ്ലിം ലീഗിന് പുതിയ നേതൃത്വം; എന്‍എ നെല്ലിക്കുന്ന് പ്രസി., പിഎം മുനീര്‍ ഹാജി ജന.സെക്ര, കെഇഎ ബക്കര്‍ ട്രഷ, എ.അബ്ദുല്‍ റഹ്്മാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്



കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി എ. അബ്ദുല്‍ റഹ്്മാനെയും, ജില്ലാ പ്രസിഡന്റായി മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെയും ജനറല്‍ സെക്രട്ടറിയായി മുനീര്‍ ഹാജിയെയും ട്രഷററായി കെഇഎ ബക്കറിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായി കെഎം അബ്ദുല്‍ റഹ്്മാന്‍, വി.കെ ബാവ തൃക്കരിപ്പൂര്‍, സെക്രട്ടറിയായി അഷ്്‌റഫ് എടനീര്‍ എന്നിവരെയും തിരഞ്ഞെടുത്തു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി ഭാരവാഹികള്‍ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad