Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നു; രൂപരേഖ കൈമാറി


കാസര്‍കോട്: സമൂഹത്തിലെ നിര്‍ധനരും കിടപ്പു രോഗികളുമായ രോഗികള്‍ക്ക് മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനായി കാസര്‍കോട്് യൂണിറ്റ് പി.ടി.എച്ചിന്റെ കീഴില്‍ എവര്‍കെയര്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നു. അഞ്ചു വര്‍ഷങ്ങളായി പാലിയേറ്റീവ് കെയര്‍ രംഗത്ത് നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സൗജന്യ കിടത്തിചികിത്സ ലഭ്യമാവുന്ന സ്വന്തമായി ഹോസ്പിറ്റല്‍ സംവിധാനം പി.ടി.എച്ചിന്റെ കീഴില്‍ ഒരുങ്ങുന്നത്. കിടപ്പുരോഗികള്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും ആവശ്യമായ പരിചരണ സംവിധാനങ്ങള്‍ ഹോസ്പിറ്റലില്‍ ഒരുക്കും.

ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമാക്കുന്നതിനായി പൊതുജനങ്ങളുടെയും പ്രവാസി സമൂഹത്തിന്റെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്. എല്ലാവരുടെയും കൂട്ടായ പിന്തുണയിലൂടെ മികച്ച പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമാക്കാനുള്ള ധനസമാഹരണം വിജയിപ്പിക്കണമെന്ന് പി.ടി.എച്ച് കാസര്‍കോട്് യൂണിറ്റ് ചെയര്‍മാന്‍ പി.എം മുനീര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി അറിയിച്ചു. ഹോസ്പിറ്റലിന്റെ രൂപരേഖ പി.ടി.എച്ച് ചെയര്‍മാന്‍ പി.എം മുനീര്‍ ഹാജി ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്തു. പി.ടി.എച്ച് ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി, സിദ്ദീഖ് ചക്കര, മൂസ ബാസിത്ത് സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad