Type Here to Get Search Results !

Bottom Ad

മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി; ബികെ മുഹമ്മദ് ഷാ പ്രസി., ബിഎം ഷംസീര്‍ ജന.സെക്ര, മൊയ്തു ദേലമ്പാടി ട്രഷ.


മേല്‍പറമ്പ്: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ഉദുമ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്നു. ചട്ടഞ്ചാല്‍ ഹര്‍ബന്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ജില്ലാ സെക്രട്ടറി എ.ബി ഷാഫി, ടി.ഡി കബീര്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് മുസ്്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാരിസ് തൊട്ടി, ഷാനവാസ് എം.ബി, ജില്ലാ കമ്മിറ്റി അംഗം സലാം ചെര്‍ക്കള പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ്് ഹാരിസ് തായല്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: ബി.കെ മുഹമ്മദ് ഷാ (പ്രസി), സുല്‍വാന്‍ ചെമ്മനാട്, സിറാജ് മഠത്തില്‍, റംഷീദ് ബോവിക്കാനം, ഖാലിദ് ചേറ്റുക്കുണ്ട്, ഉനൈസ് പൊവ്വല്‍ (വൈസ് പ്രസി), ബി.എം ഷംസീര്‍ (ജന. സെക്ര), തന്‍സീര്‍ കനിയമ്പാടി, ജൗഹര്‍ ഉദുമ, ഹൈദരലി പി.എം, അന്‍വര്‍ പള്ളിക്കുന്ന്, ജാഫര്‍ കോളിയടുക്കം (ജോ. സെക്ര), മൊയ്തു ദേലമ്പാടി (ട്രഷ).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad