ബോവിക്കാനം: ബോവിക്കാനം ടൗണില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്‍ ബദിയടുക്ക ബോളുക്കട്ടയിലെ അക്ഷയ് കൃഷ്ണന്‍(23), ജീപ്പ് യാത്രക്കാരന്‍ ചെങ്കള കല്ലക്കട്ട ബാരിക്കാടിലെ നികേഷ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ ആറരയോടെ ബോവിക്കാനം ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ജീപ്പില്‍ കാസര്‍കോട് യോഗീസ് ടയര്‍കടയിലെ ജീവനക്കാര്‍ തലക്കാവേരി ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നുവന്ന ജീപ്പ് ബോവിക്കാനം ടൗണിലെ ജംഗ്ഷനില്‍ നിന്ന് കുറ്റിക്കോല്‍ റോഡിലേക്ക് തിരിയുന്നതിനിടെ മുള്ളേരിയ ഭാഗത്തുനിന്നെത്തിയ ബൈക്ക് ജീപ്പില്‍ ഇടിക്കുകയായിരുന്നു. ജീപ്പിന്റെ ഇടതുവശത്തെ പിന്‍ടയറില്‍ ഇടിച്ച് ബൈക്ക് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണാണ് അക്ഷയ് കൃഷ്ണന് പരിക്കേറ്റത്.

Post a Comment
0 Comments