Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളന രജിസ്‌ട്രേഷന്‍ ആരംഭിച്ചു


കാസര്‍കോട്: സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ കാസര്‍കോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന രജിസ്‌ട്രേഷന് തുടക്കമായി. സെപ്റ്റംബര്‍ 23ന് നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂരിന് രജിസ്‌ട്രേഷന്‍ നല്‍കി മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി. എം. മുനീര്‍ ഹാജി നിര്‍വഹിച്ചു.

'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്'' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖര്‍, എഴുത്തുകാര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പ്രതിനിധികളുമായി വിവിധ വിഷയങ്ങളില്‍ സംവദിക്കും. യുവതയുടെ സമകാലിക ഇടപെടലുകള്‍, സാമൂഹിക വിഷയങ്ങള്‍, മാധ്യമം, രാഷ്ട്രീയം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബര്‍ 23 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് വൈറ്റ് ഗാര്‍ഡ് സംഗമം നടത്തും.

ജില്ല പ്രസിഡന്റ് അസീസ് കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. വൈറ്റ് ഗാര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ നൂറുദ്ദീന്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞു. സഹീര്‍ ആസിഫ്, എം ബി ഷാനവാസ്, എം എ നജീബ്, ജില്ലാ ക്യാപ്റ്റന്‍ സി ബി ലത്തീഫ് , ആസിഫലി കന്തല്‍, മുസ്സമ്മില്‍ നെല്ലിക്കുന്ന് , അനസ് എതിര്‍ത്തോട്, ബി കെ മുഹമ്മദ് ഷാ, ശംസീര്‍ മൂലട്ക്ക, ഷാനിഫ് നെല്ലികട്ട, അന്‍സാഫ് കുന്നില്‍ സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad