കാസര്‍കോട്: ലഹരി മയക്കുമരുന്ന് വിതരണ ശൃംഖലയുടെ വേരറുക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടത്തിയ കാമ്പയിന്‍ ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം 'തൂഫാന്‍ തദ്ദേശം' ലഹരിക്കെതിരെ ജനസേന കാമ്പയിന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തില്‍ നടന്ന ജില്ലാതല പരിപാടി പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി പി. നിധിന്‍ രാജ് തൂഫാന്‍ ബാഡ്ജ് ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സെക്രട്ടറിക്കും ധരിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ ചൊല്ലിക്കൊടുത്ത തൂഫാന്‍ പ്രതിജ്ഞ ഓണ്‍ലൈനായി കണ്ട് ഏറ്റുചൊല്ലി. ഡി.വൈ.എസ്.പി ഉത്തംദാസ്, പോലീസ് ഇന്‍സ്പെക്ടര്‍ പി. പ്രമോദ് സംസാരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, എസ്.പി.സി, എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എല്‍.എസ്.ജി.ഡി ഡി.ഡി കെ.വി ഹരിദാസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു നന്ദിയും പറഞ്ഞു.
കാസര്‍കോട്: ലഹരിക്കെതിരായ ജനകീയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍ 2.0തദ്ദേശകം' പദ്ധതിക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കമായി. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എ.എസ്.പി അച്യുത് അശോക് ഐ.പി.എസ് തൂഫാന്‍ വാരിയേര്‍സിന് ബാഡ്ജ് കൈമാറി. കാസര്‍കോട് എ.എസ്.ഐ സുരേഷ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ഷാജു പി.ബി, സി.സി.എം മധുസൂധനന്‍ എം.വി, സൂപ്രണ്ട് നാരായണ നായക്, കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസ്, നഗരസഭാ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ സംബന്ധിച്ചു. ജി.എം.വി.എച്ച്.എസ്.എസ് തളങ്കര സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയേര്‍സ് ലഹരിക്കെതിരായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.രണ്ടാംഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ്തല ജാഗ്രത സമിതികളുടെയും സഹകരണത്തോടെ ലഹരി ഉപയോഗവും വിപണനവും തടയുന്നതിനൊപ്പം ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഓപ്പറേഷന്‍ തൂഫാന്‍ 2.0ന്റെ ലക്ഷ്യം.
കാസര്‍കോട്: 'തൂഫാന്‍ തദ്ദേശം' കാസര്‍കോട് ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ അര്‍ജുനന്‍ അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് മൊയ്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി ജെയിംസ്, അന്‍വര്‍ കോളിയടുക്കം, മഹേഷ് വളകുഞ്ച, റിട്ട. എസ്.പി ടി.പി രഞ്ജിത്ത് പ്രസംഗിച്ചു. കാസര്‍കോട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.വി മനു തൂഫാന്‍ ബോധവത്കരണ ക്ലാസെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതവും അസി. സെക്രട്ടറി പി. പീതാംബരന്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments