Type Here to Get Search Results !

Bottom Ad

ബലാത്സംഗക്കേസില്‍ 10 വര്‍ഷം ഒളിവിലായിരുന്ന പ്രതി പിടിയില്‍


മഞ്ചേശ്വരം: ബലാത്സംഗക്കേസില്‍ 10 വര്‍ഷക്കാലം ഒളിവിലായിരുന്ന പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡ് സംഘം കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ ആന്റണി ബിജു (44)വാണ് പിടിയിലായത്. ബിജുവിന്റെ അറസ്റ്റ് മഞ്ചേശ്വരം പൊലീസ് രേഖപ്പെടുത്തി. 2016ല്‍ യുവതിയെ ഹൊസങ്കടി ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് യുവതി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മഞ്ചേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതി റിമാന്റ്് ചെയ്ത് ജയിലിലടക്കുകയും റിമാണ്ട് കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാവാതെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. പ്രതി വയനാട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പൊലീസ് സംഘം വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. കാസര്‍കോട് ജില്ലയുടെ വിവധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വാറണ്ട് കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പല പ്രതികളെയും പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ പിടികൂടിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad