Type Here to Get Search Results !

Bottom Ad

ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂള്‍ പിടിഎ കമ്മിറ്റി സക്കീര്‍ പ്രസിഡന്റ്, റൗഫ് ബായിക്കര വൈസ് പ്രസിഡന്റ്


ഉദുമ: ഇസ്ലാമിയ എഎല്‍പി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡി യോഗം സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ നടത്തി. പ്രസിഡന്റ് സക്കീര്‍ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് യാസര്‍ നാലാംവതുക്കല്‍ ഉല്‍ഘാടനം ചെയ്തു. 2025-26 വര്‍ഷത്തെ സി.എം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ ഒമ്പത് കുട്ടികള്‍ക്ക് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉപഹാരം നല്‍കി അനുമോദിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ. ടികെ ഹസീബ്, പി.ടി.എ വൈസ് പ്രസിഡന്റ് റൗഫ് ബായികര, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു എ, എസ്ആര്‍ജി കണ്‍വീനര്‍ സി. ഗീത പ്രസംഗിച്ചു.

ഹെഡ് മാസ്റ്റര്‍ സുജിത് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി റിപ്പോര്ട്ട്, വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഭാരവാഹികള്‍: സക്കീര്‍ മൂക്കുന്നോത്ത് (പ്രസി), റൗഫ് ബായിക്കര (വൈസ് പ്രസി), മദര്‍ പിടിഎ: നിര്‍മല (പ്രസി), ഹഫ്സത്ത് (വൈസ് പ്രസി).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad