Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിന് തുടക്കം; വര്‍ഗീയ ഫാസിസത്തിന് എതിരെ യുവത്വം ജാഗ്രത പാലിക്കണം: മുനവ്വറലി തങ്ങള്‍


കാസര്‍കോട്: വര്‍ഗീയ ധ്രുവീകരണത്തിനും ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ യുവജന സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇങ്കിലാബ് പ്രതിനിധി സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈസാഹചര്യത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള പോരാട്ടങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടാവണമെന്ന് തങ്ങള്‍ ഓര്‍മിപ്പിച്ചു. കേരളത്തിലെ പല ജില്ലകളിലും മുസ്‌ലിം ലീഗ് പോരാടുന്നത് ഇടതുപക്ഷത്തോടാണ്. എന്നാല്‍ കാസര്‍കോട്ട് ഫാസിസ്റ്റ് ശക്തികളോടാണ് മുസ്‌ലിം ലീഗിന്റെ പോരാട്ടം. തെക്കന്‍ ജില്ലകളില്‍ ബിജെപി നുഴഞ്ഞുകയറുമ്പോള്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ് മുസ്‌ലിം ലീഗും യൂത്ത് ലീഗും നടത്തുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന് മുസ്‌ലിം ലീഗും പോഷക സംഘടകളും ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. എല്ലാവര്‍ക്കും നീതി ഉറപ്പു വരുത്തേണ്ടതാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ ശക്തമായ രീതിയില്‍ ശബ്ദിച്ച യുവജന സംഘടന യാണ് യൂത്ത് ലീഗ്. ന്യൂനപക്ഷങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും നീതി നിഷേധമുണ്ടായാല്‍ പ്രതികരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. സമൂഹത്തെയും യുവതലമുറയെയും ഒരുപോലെ ഗ്രസിക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതി രോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താന്‍ യൂത്ത് ലീഗ് നേതൃത്വം നല്‍കണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.എ നെല്ലിക്കു ന്ന്, ബഷീര്‍ വെള്ളിക്കോത്ത്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, ടി.എ മൂസ, എ.ബി ഷാഫി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, മുനിസിപ്പല്‍ മുസ് ലിം ലീഗ് പ്രസിഡന്റ് കെഎം ബഷീര്‍, എം സി ഖമറുദ്ദീന്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, എം.ബി ഷാനവാസ്, എം.എ നജീബ്, എ മുഖ്താര്‍,ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്ക ക്കളരി, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എ.ജി.സി ഷംസാദ്, എം.പി നൗഷാദ്, നൂറുദ്ധീന്‍ ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍ സംസാരിച്ചു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ഭോജ്പുരി കലാകാരി നേഹാ സിംഗ് റാഥോര്‍, മാധ്യപ്രവര്‍ത്തകന്‍ സി. ദാവൂദ്, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, കെ.സി ബഷീര്‍ വിവിധ സെഷനുകള്‍ നയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad