Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ ഇച്ച മസ്താന്‍ സാംസ്‌കാരിക വേദിയുടെ മണ്ടാളം സ്മൃതി മധുരം ഒക്ടോബറില്‍


മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരിലെ മാപ്പിളകലാ രംഗത്ത് സജീവമായിരുന്ന മണ്ടാളം എന്ന ബി.എ മുഹമ്മദലിയുടെ ഓര്‍മകള്‍ പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ 'മണ്ടാളം സ്മൃതിമധുരം' എന്ന പേരില്‍ മൊഗ്രാല്‍ പുത്തൂര്‍ ഇച്ച മസ്താന്‍ സാംസ്‌കാരിക വേദി ഒക്ടോബറില്‍ മൊഗ്രാല്‍ പുത്തൂരില്‍ പരിപാടി സംഘടിപ്പിക്കുന്നു. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവും കലാമൂല്യങ്ങളും സംരക്ഷിക്കുന്നതിനും മണ്ടാളം എന്ന കലാകാരന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാപ്പിള കലാ ആസ്വാദകരെയും കലാസ്‌നേഹികളെയും പങ്കെടുപ്പിച്ച്് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയിലെ മാപ്പിളപ്പാട്ട് ഗവേഷകരും സംബന്ധിക്കും,

പരിപാടിയുടെ പോസ്റ്റര്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മൂസാ ബാസിത്ത്, അല്‍ത്താഫ് ചൗക്കി, റാഷിദ് സംബന്ധിച്ചു. മണ്ടാളം മുഹമ്മദലിയുടെ മാപ്പിള കലാമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പുതുതലമുറയ്ക്ക് പ്രചോദനാമാണെന്നും മാപ്പിളപ്പാട്ട്, മാലപ്പാട്ട്, സബീനപ്പാട്ട്, കത്തുപ്പാട്ട് തുടങ്ങിയ ശാഖകളിലെ അനേകം പാട്ടുകള്‍ മനപ്പാഠമാക്കുകയും നിരവധി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത മണ്ടാളം മുഹമ്മദലി മൊഗ്രാല്‍ പുത്തൂറിന്റെ മാപ്പിളകലാ പാരമ്പര്യത്തെ അടയാളപ്പെടുത്തുകയായിരുന്നുവെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ എംഎ നജീബ്, കെഎം ഇര്‍ഷാദ്, ജാബിര്‍ കുന്നില്‍ അഭിപ്രായപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad