Type Here to Get Search Results !

Bottom Ad

പൊതുസ്ഥലം കയ്യേറി അനധികൃത നിര്‍മാണങ്ങള്‍: ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ പൊതുസ്ഥലം കയ്യേറി അനധികൃതമായി ഓഫീസുകളും കെട്ടിടങ്ങളും പണിതുകൊണ്ടിരിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ നിലനില്‍ക്കുന്ന സമുദായ സൗഹാര്‍ദാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് സംഘ പരിവാര്‍ സംഘടനകള്‍ നടത്തുന്നത്. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തെ തുടര്‍ന്ന് ഇളഭ്യരായ സംഘ്പരിവാര്‍ സംഘടനകള്‍ വര്‍ഗീയ ധ്രൂവീകരണം വഴിയെങ്കിലും പിടിച്ചുനില്‍ക്കാനാണ് ശ്രമിക്കുന്നത്. മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം അനധികൃത കയ്യേറ്റം നടക്കുമ്പോഴും ബന്ധപ്പെട്ട അധികൃതര്‍ മൗനംപാലിക്കുകയാണ്. സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമപരമായി തടയാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad