Type Here to Get Search Results !

Bottom Ad

സി.എച്ച് സെന്ററിന് കൈതാങ്ങ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം 10 ലക്ഷം കൈമാറി


കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ സേവനങ്ങള്‍ നടത്തുന്ന കാസര്‍കോട് സി.എച്ച് സെന്ററിന് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കൈതാങ്ങ്. റമസാന്‍ മാസത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ വഴിയും നേരിട്ടും സ്വരൂപിച്ച പത്തു ലക്ഷം രൂപ കൈമാറി. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ഉള്‍പ്പെടെ സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവര്‍ക്ക് ആശ്വാസമാകുന്ന നിരവധി സേവന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി വര്‍ഷങ്ങളായി ശക്തമായ പിന്തുണയാണ് നല്‍കിവരുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി തടസമാകാതിരിക്കാനും കൂടുതല്‍ ജനങ്ങളിലേക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് എത്തിക്കാനുമാണ് റമസാന്‍ കാലത്ത് മണ്ഡലം കമ്മിറ്റി ധനസമാഹരണം നടത്തിയത്.

തളങ്കര വെല്‍ഫിറ്റ് മാനറില്‍ നടന്ന ചടങ്ങില്‍ ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് ഫണ്ട് ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് ജില്ലാ ഭാരവാഹികളായ എ.എം കടവത്ത്, എം.അബ്ബാസ്, ഹാരിസ് ചൂരി, മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ, അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, അന്‍സാഫ് കുന്നില്‍, മുത്തലിബ് പാറക്കെട്ട്,കെ.ബി കുഞ്ഞാമു,ഹാഷിം കടവത്ത്, നാസര്‍ ചായിന്റടി, എസ് മുഹമ്മദ്, അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, എരിയാല്‍ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം ബേരിക്ക, ബഷീര്‍ പാറപ്പള്ളി, കെ.എം ബഷീര്‍, ജലീല്‍ എരുതുംകടവ്, കെ.എം ഹനീഫ്, ഉപ്പി കല്ലങ്കൈ, സഫ്വാന്‍ അണങ്കൂര്‍, സര്‍ഫ്രാസ് പട്ടേല്‍, അന്‍വര്‍ പള്ളം, ജലാല്‍ കുന്നില്‍, ഷാഫി ഷാര്‍ജ, ജലാല്‍ തായല്‍, മജീദ് കോളിയാട്, ഇഖ്ബാല്‍ ചേരൂര്‍, സിദ്ധീഖ് ബേക്കല്‍, ഹനീഫ കട്ടക്കാല്‍, അനസ് എതൃത്തോട്, ഹാഷിര്‍ മൊയ്തീന്‍, എം.എ നജീബ്, നാഫി ചാല, ശിഹാബ് പുണ്ടൂര്‍, സിനാന്‍ ചെങ്കള, അബ്ബാസ് മൊഗര്‍, കലന്തര്‍ ഷാഫി, അനസ് കണ്ടത്തില്‍, പൈച്ചു ചെര്‍ക്കള, മൂസ ബാസിത്, റഹ്മാന്‍ പടിഞ്ഞാര്‍, മൊയ്തു അറഫ, ഖലീല്‍ ഷെയ്ഖ്, സാലി ബേര്‍ക്ക, സുല്‍വാന്‍ ചെമ്മനാട്, ഹാഷിം ബംബ്രാണി, താഹ തങ്ങള്‍, സജീര്‍ ബെദിര, സിയാന്‍ തളങ്കര, എന്‍.എ താഹിര്‍, ഷബീര്‍ കിഴൂര്‍, മുനീര്‍ പള്ളിപ്പുറം, ഹസ്സന്‍ പതിക്കുന്നില്‍, കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡന്റ് സുഹൈല്‍ കോപ്പ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad