പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് നാല് വർഷം കഠിനതടവും 91,000 രൂപ വീതം പിഴയും ശിക്ഷ. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (3) ആണ് തിങ്കളാഴ്ച (ഓഗസ്റ്റ് 31) ശിക്ഷ വിധിച്ചത്. ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും കൊലപാതകത്തെ തുടർന്ന് പെരിയയിൽ അന്ന് കനത്ത സംഘർഷാവസ്ഥ നിലനിന്നിരുന്നു.
2019 മേയ് 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഎം പ്രവർത്തകനായ വത്സരാജിൻ്റെ വീടിന് കാവൽ നിന്ന പൊലീസിനെ ആക്രമിച്ച സംഭവത്തിലാണ് കോടതി ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment
0 Comments