Type Here to Get Search Results !

Bottom Ad

പ്രതികരിക്കില്ലെന്ന് പറഞ്ഞാല്‍ പ്രതികരിക്കില്ല; കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ മന്ത്രി കെ.എം ഷാജി


കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി. വിഷയത്തില്‍ പ്രതികരിക്കില്ലെന്നും ആവര്‍ത്തിച്ച് ചോദിച്ചാലും മറുപടി പറയില്ലെന്നും ഷാജി വ്യക്തമാക്കി. കേരളത്തിലെ മുസ്ലിം സമൂഹത്തിനകത്ത് വ്യത്യസ്ത ധാരകളിലുള്ള നിരവധി ആളുകളുണ്ടെന്നും അവരുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മതിയെന്നും ഷാജി പറഞ്ഞു. ഒരുവിഷയത്തില്‍ പ്രതികരിക്കില്ലെന്ന് പറഞ്ഞാല്‍ പ്രതികരിക്കില്ലെന്ന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാന്തപുരത്തിന്റെ പരാമര്‍ശത്തില്‍ അഭിപ്രായം പറയാതെ മന്ത്രി പി.സി വിഷ്ണുനാഥും ഒഴിഞ്ഞുമാറി. സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുവരുന്ന കാലമാണിതെന്നും തുല്യതയ്ക്കായി സര്‍ക്കാര്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാല്‍ കാന്തപുരത്തിന്റെ പരാമര്‍ശത്തിലേക്ക് കടന്ന് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. വിഭാഗത്തിന്റെ സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് കാന്തപുരം നിലപാട് കൂടുതല്‍ കടുപ്പിച്ച് രംഗത്തെത്തിയത്.

സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമുള്ള പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു. കാന്തപുരത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ പരാമര്‍ശങ്ങളെ പൂര്‍ണമായി തള്ളിക്കളഞ്ഞ് വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയും രംഗത്തെത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad