മഞ്ചേശ്വരം: മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി സന്തോഷത്തിന്റെ നാളുകള്‍. ബോട്ടുകളിലും വള്ളങ്ങളിലും നിറയെ മീനുകളുമായി തൊഴിലാളികള്‍ കര തൊട്ടുതുടങ്ങി. ഇതോടെ മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഈ സീസണില്‍ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിരുന്നു, ആ പ്രതീക്ഷകള്‍ തെറ്റിയില്ല
അയിലയും മത്തിയും ചെമ്മീനും യഥേഷ്ടം മത്സ്യ മാര്‍ക്കറ്റുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളുടെ വരവ് വന്‍തോതില്‍ വര്‍ധിച്ചതോടെ വില നന്നേ കുറഞ്ഞത് തൊഴിലാളികള്‍ക്ക് നേരിയ സങ്കടമുണ്ടാക്കിയെങ്കിലും മത്സ്യാഹാര പ്രേമികള്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്. കാലാവസ്ഥ അനുകൂലമായതോടെ വരും ദിവസങ്ങളിലും കൂടുതല്‍ മത്സ്യസമ്പത്ത് ലഭിക്കുമെന്നാണ് തീരപ്രദേശത്തെ തൊഴിലാളികളുടെ പ്രതീക്ഷ.
മഞ്ചേശ്വരത്തെ വിലക്കുറവിനൊപ്പം തന്നെ, തെക്കന്‍ കേരളത്തിലെ ആഴക്കടല്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കും മികച്ച നേട്ടമാണ് ലഭിക്കുന്നത്. കയറ്റുമതി മൂല്യമുള്ള വലിയ മത്സ്യങ്ങളാണ് ഇവിടെ കൂടുതലായി ലഭിക്കുന്നത്.
കൊഞ്ചന്‍, വെള്ള ആവോലി / മാഞ്ചി, ചൂര, കിളിമീന്‍, സ്രാവ് ഇത്തരം മീനുകള്‍ വന്‍കിടക്കാര്‍ വാങ്ങി ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിക്കാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. ഇതിലൂടെ തൊഴിലാളികള്‍ക്ക് മികച്ച വിലയും ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണിയിലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ആഴക്കടല്‍ മത്സ്യബന്ധന മേഖലയ്ക്ക് വലിയ സാമ്പത്തിക ഉണര്‍വാണ് നല്‍കുന്നത്.
Post a Comment
0 Comments