Type Here to Get Search Results !

Bottom Ad

കല്ലട്ര മാഹിന്‍ എം.എല്‍.എയുടെ ഇടപെടലില്‍ തടസങ്ങള്‍ നീങ്ങി: കല്ലട്ക്ക- ചെര്‍ക്കള റോഡ് പ്രവൃത്തി ഉടന്‍


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തിലെ കല്ലട്ക- ചെര്‍ക്കള റോഡ് നവീകരണ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് പദ്ധതി നിര്‍വഹണ ഏജന്‍സിയായ കെ.ആര്‍.എഫ്ബിക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് എംഎല്‍എ കല്ലട്ര മാഹിന്റെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീ കരിച്ചിട്ടും കരാറുകാരന് സെലക്ഷന്‍ നോട്ടീസ് നല്‍കാതെ സാങ്കേതിക തടസത്തില്‍പെട്ടിരുന്ന 29.83 കോടിയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. പരക്കെ ചെറുതും വലുതുമായ കുഴികള്‍ നിറഞ്ഞും പൊട്ടിപൊളിഞ്ഞും റോഡില്‍ ഗതാഗത ദുരിതം നേരിടുകയാണ്. ഇപ്പോഴത്തെ നടപടി പ്രകാരം റോഡ് പൂര്‍ണ സജ്ജമാകുന്നതോടെ ജനങ്ങളുടെ കാത്തിരിപ്പിനും യാത്രാദുരിതത്തിനും വിരാമമാകും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad