Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് മഴ ശക്തം; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു. 14 ജില്ലകളിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഴുവന്‍ ജില്ലകളിലും ഒറ്റപെട്ട ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത തുടരുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്ന നിര്‍ദേശം തുടരുകയാണ്. കടല്‍ ശാന്തമാകാത്ത സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നുള്ള മത്സ്യ ബന്ധനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ തിങ്കളാഴ്ച(ആഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad