Type Here to Get Search Results !

Bottom Ad

കുഞ്ഞിന് മരുന്ന് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ ഭാര്യവീട്ടുകാര്‍ തല്ലിക്കൊന്നു


ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ കുഞ്ഞിന് മരുന്ന് നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയറെ ഭാര്യയും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. നോയിഡയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബിയിലെ ജീവനക്കാരനായ വിനയ് ഗുപ്ത (31) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനയിയുടെ ഭാര്യ രേഖ, ഇവരുടെ രണ്ട് സഹോദരന്മാർ, ഒരു സഹോദരന്റെ ഭാര്യ എന്നിവരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നര വർഷം മുൻപാണ് വിനയും രേഖയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇവർക്ക് നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയും ഭാര്യ രേഖയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. തർക്കത്തെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ രേഖ തന്റെ സഹോദരന്മാരെയും മറ്റ് കുടുംബാംഗങ്ങളെയും ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രേഖയുടെ പിതാവ്, രണ്ട് സഹോദരന്മാർ, സഹോദരന്റെ ഭാര്യ, അമ്മാവൻ എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥലത്തെത്തുകയും വിനയിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad