Type Here to Get Search Results !

Bottom Ad

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു


കാസര്‍കോട്: സഹോദരങ്ങള്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിദ്യാനഗര്‍ ചാലയിലെ അബൂബക്കറിന്റെ മകനും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സാഹിദ്(16) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. സാഹിദിന്റെ കുടുംബം ഇപ്പോള്‍ വിദ്യാനഗര്‍ ഉദയഗിരിയിലാണ് താമസിക്കുന്നത്. പ്രദേശത്തെ ഒരു കുളത്തില്‍ സാഹിദും രണ്ട് സഹോദരങ്ങളും കുളിക്കുന്നതിനിടെയാണ് സാഹിദ് അപകടത്തില്‍ പ്പെട്ടത്. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കുളത്തില്‍ നിന്ന് സാഹിദിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad