കേരളം (www.evisionnews.in): വനിതകളുടെ ഒത്തുചേരലിൽ, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീകൾക്കെതിരെ അതീവ ഗുരുതര അധിക്ഷേപ പരാമർശങ്ങൾ ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് എസ് കുമാർ നടത്തിയത്. സ്ത്രീകളെ അധിക്ഷേപിച്ചുള്ള വീഡിയോ ഇയാൾ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെക്കുകയായിരുന്നു. ഇന്ന് രാത്രി 10 മണിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഒത്തുചേരൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്ന് എസ് കുമാർ പറഞ്ഞു. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും സമൂഹമാധ്യമ വീഡിയോയിൽ എസ് കുമാർ നടത്തി. രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ എന്നും അധിക്ഷേപരാമർശം നടത്തി. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസർജ് സേഫ് വുമൻ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരത്തിൽ വനിതകളുടെ ഒത്തുചേരൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് അധിക്ഷേപവുമായി മെൻസ് അസോസിയേഷൻ രംഗത്തെത്തുന്നത്.
സംസ്ഥാന വന്നിതാ-ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 9.30 മുതലാണ് Resurge പരിപാടിയിസംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം MG റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് പരിപാടി നടക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരളത്തിൻ്റെ ബഹു. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments