Type Here to Get Search Results !

Bottom Ad

എംഎല്‍എമാരെ ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ആദരിച്ചു


കളനാട്: ചെമ്മനാട് പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മണ്ഡലം എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജിക്ക് സ്വന്തം പഞ്ചായത്തിന്റെ ഉപഹാരവും ഉദുമ മണ്ഡലം എം.എല്‍.എ കെ. നീലകണ്ഠന് ആദരവും നല്‍കി. കളനാട് കെ.എച്ച് ഹാളില്‍ നടന്ന പരിപാടി തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എയ്ക്കും കെ. നീലകണ്ഠന്‍ എം.എല്‍.എയ്ക്കുമുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ മന്ത്രി കൈമാറി. തദ്ദേശ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ഡി കബീറിന് പഞ്ചായത്ത് ലീഗ് ഭാരവാഹികളുടെ സ്‌നേഹോപഹാരം കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എയും കെ. നീലകണ്ഠന്‍ എംഎല്‍എയും ചേര്‍ന്ന് നല്‍കി.

എസ്.ഐ.ആര്‍ നിയമനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ബൂത്തുതല ബി.എല്‍.എമാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എസ്.ഐ.ആര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും മികച്ച പ്രവര്‍ത്തനം നടത്തുകയും ചെയ്ത എസ്.ഐ.ആര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ അനുമോദിച്ചു. കമ്മിറ്റി ചെയര്‍മാന്‍ സി.എല്‍ അന്‍വറിനും ടീം അംഗങ്ങള്‍ക്കുമുള്ള ഉപഹാരവും മന്ത്രി കെ.എം ഷാജി വിതരണം ചെയ്തു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ കളനാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മനീര്‍ ഹാജി, വൈസ് പ്രസിഡന്റ് കെ.ഇ.എ. ബക്കര്‍, സെക്രട്ടറി എ.ബി. ഷാഫി, ഉദുമ മണ്ഡലം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, കാസര്‍കോട് മണ്ഡലം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മണ്ഡലം ലീഗ് ഭാരവാഹികളായ ഹനീഫ ഹാജി ക്കുന്നില്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, പള്ളിക്കര പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ, ജില്ലാ മുസ്്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം അന്‍വര്‍ കോളിയടുക്കം പി.ടി.എച്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജലീല്‍ കോയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍ കടാംങ്കോട്, കെ.എം.സി.സി നേതാക്കളായ ടി.ആര്‍ ഹനീഫ്, കെ.പി അബ്ബാസ്, ഹനീഫ് കട്ടക്കാല്‍, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ സി.എം മുസ്തഫ, ബി.യു. അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.ടി നിയാസ്, മുഹമ്മദ് കോളിയടുക്കം, സി.എച്ച് മുഹമ്മദ് ചെമ്പരിക്ക, അഫ്‌സല്‍ സിസ്‌ളു, ചട്ടഞ്ചാല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് മജീദ് ബെണ്ടിച്ചാല്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര, പഞ്ചായത്ത് പ്രസിഡന്റ് അമീര്‍ പാലോത്ത് ജനറല്‍ സെക്രട്ടറി ആഷിഖ് കീഴൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മറിയ മാഹിന്‍, ഷൈദാ അഫ്‌സല്‍ സിസ്‌ളു, ഷെഫീന ഹുസൈന്‍, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സറീന അബ്ദുല്‍ കാദര്‍ സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad