കാസര്‍കോട്: കിടപ്പുരോഗികള്‍ക്ക് സ്വന്തനമായി പ്രവര്‍ത്തിക്കുന്ന പിടിഎച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തുന്ന ബിരിയാണി ചലഞ്ച് ഒക്ടോബര്‍ 20ന് നടക്കും. തളങ്കര മാലിക് ദീനാര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കിടപ്പു രോഗികള്‍ക്കായുള്ള കിടത്തി ചികിത്സ, ഒ.പി യൂണിറ്റ് അടക്കമുള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. പാലിയേറ്റിവ് കെയര്‍ മേഖലയില്‍ ശ്രദ്ധേയ സേവനങ്ങള്‍ കാഴ്ച്ചവച്ച് പ്രയാണം തുടരുന്ന പിടിഎച്ചിനായി കര്‍മനിരതരായ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും രംഗത്തുണ്ട്. മണ്ഡലത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത്- പരിധിയിലെ പല പ്രദേശങ്ങളിലായി ഹോം കെയര്‍ വിസിറ്റ് നടത്തി കിടപ്പ് രോഗികള്‍ക്ക് ആശ്വാസം നല്‍കിവരുന്നു. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ് സുമനുസുകള്‍ ബിരിയാണി ചലഞ്ച് വിജയിപ്പിക്കണമെന്ന് പിടിഎച്ച് മണ്ഡലം ചെയര്‍മാന്‍ പിഎം മുനീര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി അഭ്യര്‍ഥിച്ചു.
പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ ബിരിയാണി ചലഞ്ച് ഒക്ടോബര്‍ 20ന്
12:26:00
0

Tags

Post a Comment
0 Comments