Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച് എസ് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്‌കൂളിലെ ഗേള്‍സ് ടോയ്‌ലറ്റിന്റെ ഡോര്‍, ക്ലോസറ്റ്, വാഷ് ബേസിന്‍ എന്നിവയും റെയില്‍വേ പാളത്തിന് സമീപമുള്ള ഇരുമ്പ് കാല്‍നട പാലവും അജ്ഞാതര്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ജൂണ്‍ മാസം ഉദ്ഘാടനം ചെയ്ത ഗേള്‍സ് ടോയിലറ്റ് കോംപ്ലക്‌സുള്‍പ്പെടെ നശിപ്പിച്ചു.   

കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരാണ് നാശനഷ്ടം കണ്ടത്. പെണ്‍കുട്ടികളും സ്റ്റാഫും  ഉപയോഗിക്കുന്ന നാല് ടോയിലറ്റിന്റെ ഡോര്‍ പൊളിക്കുകയും ഒപ്പം ക്ലോസറ്റും വാഷ് ബേസിനും അടിച്ചുതകര്‍ത്തുമാണ് നശിപ്പിച്ചത. ഇതോടെ അധ്യാപികമാര്‍ക്കും വിദ്യാര്‍തിനികള്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇതിന് പുറമെ സ്‌കൂളിലേക്കുള്ള പുറകിലത്തെ വഴിയായ റെയില്‍വേ പാളത്തിന് സമീപമുള്ള ഇരുമ്പ് പാലത്തിന്റെ കൈവരികളും വളച്ചും പൊട്ടിച്ചും നശിപ്പിച്ച നിലയിലാണ്. ഈ വഴിയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത്. പാലം തകര്‍ന്നതോടെ കുട്ടികള്‍ക്ക് റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായി.

മഴക്കാലമായതിനാല്‍ തകര്‍ന്ന പാലത്തിന് ചുറ്റും വെള്ളക്കെട്ടും ചെളിയുമുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ ടോയിലറ്റും പാലവും നന്നാക്കി കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിക്കണമെന്ന് പി.ടി.എ പ്രസിഡന്റ് എന്‍. ഉണ്ണികൃഷ്ണനും വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി.എസ് അരുണും ഹെഡ്മാസ്റ്റര്‍ ഗിരിശനും ആവശ്യപ്പെട്ടു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad