Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് കാറില്‍ കടത്തിയ 112 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍


മഞ്ചേശ്വരം: ഉപ്പള ജോഡ് കല്ലില്‍വച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ 112 ഗ്രാം എം.ഡി.എംഎ പിടിച്ചെടുത്ത് രണ്ടുപേരെ ജില്ലാ പൊലീസ് മേധാവി യുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുബനൂര്‍ സ്വദേശിയായ മൊയ്ദീന്‍ കുഞ്ഞി, ജോഡ്കല്ല് സ്വദേശിയായ ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ നടന്നത്. ബെലെനോ കാറില്‍ കര്‍ണാടകയില്‍ നിന്നും കടത്തി കൊണ്ടു വരികയായിരുന്നു മയക്കുമരുന്ന്. ഇവരില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 112 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad