വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ക്രൈസ്തവ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയ എഫ്‌സിആർഎ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ മോദി സർക്കാർ അവതരിപ്പിക്കും. ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനുള്ള മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലോക് സഭയിലുറപ്പാക്കാനുള്ള തീവ്ര നീക്കത്തിലാണ് ബിജെപി.
‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ അമെൻഡ്‌മെന്റ് ബിൽ, 2026’ എന്ന പേരിലായിരിക്കും വന്ദേ മാതരത്തെ അപമാനിക്കുന്നതിന് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ അവതരിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാകും ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക.
വന്ദേ മാതരം ആലപിക്കുന്നത് തടസപ്പെടുത്തുകയോ, ഗാനം ആലപിക്കുന്നതിനിടെ മനഃപൂർവം ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി വ്യവസ്ഥ ചെയ്യാനാണ് നിർദേശം. ദേശീയ ഗാനത്തെ അപമാനിക്കുന്നതിനുള്ള ശിക്ഷാ വ്യവസ്ഥകൾക്ക് സമാനമായ രീതിയിലായിരിക്കും പുതിയ ബില്ലിലെ വ്യവസ്ഥകൾ.

Post a Comment
0 Comments