Type Here to Get Search Results !

Bottom Ad

ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു



പരപ്പ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു. കുറുഞ്ചേരി തൊണ്ടിയില്‍ കുതിരുമ്മല്‍ കെ. ഗോപാല (77)നാണ് മരിച്ചത്. മെയ് 29ന് ബിരിക്കുളം ടൗണില്‍ നടന്നുപോകുമ്പോള്‍ ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കരിന്തളം സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യത്തെ രൂപമായ ഐക്യനാണയ സംഘത്തിന്റെ ഓണററി സെക്രട്ടറിയായിരുന്നു. സിപിഎം കുറുഞ്ചേരി, കോളംകുളം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കുറുഞ്ചേരി എകെജി വായനശാലയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. ഭാര്യ: തൊണ്ടിയില്‍ കാര്‍ത്യായനി. മക്കള്‍: ടി അനിതകുമാരി (കുറുഞ്ചേരി), ടി അനീഷ് (ബിരിക്കുളം, കരിന്തളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍, സിപിഎം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗം), ടി അനില (കയ്യൂര്‍). മരുമക്കള്‍: സി വിനോദ് കുമാര്‍ (കുറുഞ്ചേരി, സിപിഎം കുറുഞ്ചേരി ബ്രാഞ്ച് അംഗം, കുറുഞ്ചേരി എ കെ ജി വായനശാല പ്രസിഡന്റ്), രാ കേന്ദു (പരപ്പ), രാമകൃഷ്ണന്‍ (കയ്യൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി (കുറുഞ്ചേരി), പരേതരായ കുഞ്ഞമ്പു, വട്ട്യന്‍, മറുവന്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad