Type Here to Get Search Results !

Bottom Ad

കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി; മജീദ് ബാഖവിക്ക് താല്‍ക്കാലിക ചുമതല


കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്്‌ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാരുടെ നിര്യാണത്തില്‍ കാസര്‍കോട് സംയുക്ത മുസ്്‌ലിം ജമാഅത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. പ്രാര്‍ഥനക്ക് അബുബക്കര്‍ സിദ്ധീഖ് നദ്വി നേതൃത്വം നല്‍കി. കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായിരുന്ന പൊഫ: കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് സംയുക്ത മുസ്്‌ലിം ജമാഅത്ത് ഖാസിയുടെ ചുമതലകള്‍ താല്‍ക്കാലികമായി നിര്‍വഹിക്കാന്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവിയെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.

ഖാസി പ്രൊഫ: കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ക്ക് വേണ്ടി പ്രാര്‍ഥന സദസും അനുസ്മരണ പരിപാടിയും ആഗസ്റ്റ് നാലിന് തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.ബി മുഹമ്മദ് കുഞ്ഞി, എം.എ മജീദ് പട്‌ള, എം.എ.എച്ച് മഹമൂദ്, മാഹിന്‍ കേളോട്ട്, കെ.എ മുഹമ്മദ് ബഷീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, ഹമീദ് മിഹ്‌റാജ്, ഹനീഫ് നെല്ലിക്കുന്ന്, ടി.കെ മഹമൂദ് ഹാജി എരിയപ്പാടി, എ.ബി ശാഫി, അഷ്റഫ് പള്ളിക്കണ്ടം, യു. സഹദ് ഹാജി, ടി.എ ശാഫി, സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad