Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ആസിഫലി കന്തല്‍ പ്രസി., മജീദ് പച്ചമ്പള ജന. സെക്ര.


ഉപ്പള: 'അനീതി യുടെ കാലത്ത് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ എട്ടു പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് പുതിയ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എ. മൂസ യോഗം ഉദ്ഘാടനം ചെയ്തു. ബി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ദണ്ടഗോളി സ്വാഗതം പറഞ്ഞു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, സൈഫുള്ള തങ്ങള്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അബ്ദുള്ള മാദേരി, ഇര്‍ഷാദ് മൊഗ്രാല്‍, മുക്താര്‍ മഞ്ചേശ്വരം, ഗോള്‍ഡന്‍ റഹിമാന്‍, സെഡ്.എ കയ്യാര്‍, വി.പി അബ്ദുല്‍ കാദര്‍, ആസിഫലി കന്തല്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ആസിഫലി കന്തല്‍ (പ്രസി), ഹാരിസ് പാവൂര്‍, മുഹമ്മദ് ഹനീഫ്, നൗഫല്‍ ചെറുഗോളി, മഹ്ഷൂക്ക് ഉപ്പള, സിറാജ്,ഹക്കീം കണ്ടിഗെ, മുജീബ് പേരാല്‍ (വൈസ് പ്രസി), മജീദ് പച്ചമ്പള (ജന സെക്ര), സമദ് അരിമല, റിയാസ് പച്ചിലംപാറ, റിയാസ് കണ്ണൂര്‍, നിസാര്‍ ബായാര്‍, നൗഫല്‍ കൊടി യമ്മ, ഇര്‍ഷാദ് കുഞ്ചത്തൂര്‍, നിസാം ചെനമ്പാടി (ജോ സെക്ര), ഫാറൂഖ് ചെക്ക് പോസ്റ്റ് (ട്രഷ).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad