Type Here to Get Search Results !

Bottom Ad

കരണ്ടില്ല, കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്ഥരോട് കയർത്ത നാട്ടുകാർക്ക് പൊലീസ് കേസ്


വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല കെ എസ്ഇ ബി ഓഫീസിൽ ജൂലൈ 18 നുണ്ടായ സംഭവത്തിലാണ് മാന്നാർ പൊലീസ് കേസെടുത്തത്. വൈദ്യുതി മുടങ്ങിയതോടെ ഒരു കൂട്ടം നാട്ടുകാർ ഓഫീസിനുള്ളിൽ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. കെ എസ് ഇ ബി ജീവനക്കാരുടെ പരാതിയിലാണ് കേസെന്ന് പൊലീസ് അറിയിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad