ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. 26ന് പ്രസിഡന്റ് പദത്തില്‍ ആറുമാസം തികഞ്ഞ സിപിഎമ്മിലെ പി.വി രാജേന്ദ്ര നെതിരേയാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായ ത്ത് സെക്രട്ടറി കെ സി രജിതയ് ക്കാണ് പഞ്ചായത്ത് പാലക്കുന്ന് വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മെമ്പര്‍മാര്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
നോട്ടീസില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രമേയം ചര്‍ച്ച ചെയ്ത് വോട്ടിനിടാന്‍ ബന്ധപ്പെട്ടവര്‍ തിയതി നിശ്ചയിക്കും. അവിശ്വാസം വിജയിച്ചാല്‍ പ്രസിഡന്റ് പുറത്താകും. പഞ്ചായത്തിന്റെ ഭരണ ചുമതല തുടര്‍ന്ന് വൈസ് പ്രസിഡന്റിന് നല്‍കും. തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കും. അന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഉദുമ പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ രാജേന്ദ്രന്‍ ആറുമാസം പ്രസിഡന്റായത്.
കഴിഞ്ഞ ഡിസംബര്‍ 26നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ആറുമാസം കഴിയണം അവിശ്വാസം കൊണ്ടുവരാന്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥനാര്‍ഥിയായ ചന്ദ്രന്‍ നാലാം വാതുക്കലിന് പറ്റിയ കൈപ്പിഴയാണ് രാജേന്ദ്രനെ പ്രസി ഡന്റ് പദവിയിലേക്ക് എത്തിച്ചത്. ഉദുമയില്‍ യുഡി.എഫിന് 12-ഉം എല്‍.ഡി.എഫിന് 11-ഉം അംഗങ്ങളുണ്ട്. ഡിസംബറില്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്‍ ചന്ദ്രന്റെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന്റെ പിറകില്‍ പേരിനൊപ്പം ഒപ്പ് ഇല്ലാത്തതിനാലാണ് അസാധുവായത്. ഇതോടെ ഇരുവര്‍ക്കും 11വീതം വോട്ട് ലഭിച്ചു. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ രാജേന്ദ്രന്‍ പ്രസിഡന്റായി.
ഇതു സംബന്ധിച്ച് ഇപ്പോള്‍ മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 23 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ സി.പി.എമ്മിന് 11-ഉം കോണ്‍ഗ്രസിനും ലീഗിനും ആറു വീതവും അംഗങ്ങള്‍ ഉണ്ട്. അതിനാല്‍ രണ്ടര വര്‍ഷം വീതം പ്രസിഡന്റ് സ്ഥാനം ലീഗും കോണ്‍ഗ്രസും പങ്കുവയ്ക്കാന്‍ ആദ്യമേ തന്നെ യു.ഡി.എഫില്‍ ധാരണയുണ്ട്. ഇതില്‍ നിന്നും കോണ്‍ഗ്രസിന്റെ ആറുമാസം സി.പി.എം വോട്ടെടുപ്പിലൂടെ കൈവശപ്പെടുത്തി. ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദു ള്ള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹംസ ദേളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മംഗള ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാംവാതുക്കല്‍, സി.കെ വേണു, ശംഭു ബേക്കല്‍, കരീം നാലാം വാതുക്കല്‍, പി.വി കൃഷ്ണന്‍, കെ.വി അനീസ്, രാജകല, സൗറ ഉബൈദ് അസിസ്റ്റന്റ് സെക്രട്ടറി ശശി എന്നിവര്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments