Type Here to Get Search Results !

Bottom Ad

വീട്ടുകാർ പണം നൽകാത്തതിന് പ്രതികാരം; യുവാവ് സ്വന്തം വീടിന് തീയിട്ടു, മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം


കണ്ണൂർ (www.evisionnews.in): ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറയുന്നു. ഇടയ്ക്കിടെ മകൻ ഭക്ഷണം കഴിക്കാൻ എന്ന പേരിൽ പണം വാങ്ങാറുണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങി പോകുകയാണ് പതിവെന്നും പിതാവ് പറയുന്നു. ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുൻപും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാലും വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് ആക്രമണം തുടരുകയായിരുന്നു. ഒരു മുറിയ്ക്കാണ് അഭിഷേക് ഇന്ന് പുലർച്ചയോടെ തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജൻ അടക്കമുള്ളവർ മറ്റൊരു വീട്ടിലാണ് കഴിയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad