Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്


കാസര്‍കോട്: നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെ കുറ്റിക്കോല്‍ അത്തിയടുക്കത്താണ് അപകടം. കുറ്റിക്കോലില്‍ നിന്ന് കൊട്ടോടിയിലേക്ക് അടക്കയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ലോറി റോഡരികില്‍ താഴെ ഭാഗത്തുള്ള നാരായണന്റെ പഴയ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കും കൂടെ ഉണ്ടായിരുന്ന സഹായിക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും ചുവരുകളും തകര്‍ന്നു വീണു. നാരയാണനും കുടുംബവും സമീപത്തെ മറ്റൊരു ഷെഡ്ഡിലാണ് താമസം. അപകട സമയം വീടിനകത്ത് ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad