കാസര്‍കോട്: ഉദുമ ഗ്രാമപഞ്ചായത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണത്തിന് വിരാമം. പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രതിനിധിയുമായ പി.വി രാജേന്ദ്രനെതിരായ അവിശ്വാസപ്രമേയം പാസായി. 23 അംഗ ഭരണസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ 12 പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 11പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറു മാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തിയത്. പ്രാദേശിക സ്വയംഭരണ സ്ഥാപന നിയമപ്രകാരം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയില്ലെന്ന നിബന്ധനയുള്ളതിനാലാണ് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നത്.

Post a Comment
0 Comments