കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് വയോധിക റോഡിലേക്ക് തെറിച്ചുവീണു. കരിവേടകം ശങ്കരംപാടി കുളിയംകുളത്തെ തമ്പായി (75)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുറ്റിക്കോല്‍ ടൗണിലാണ് സംഭവം. കാസര്‍കോട്- ബന്തടുക്ക റൂട്ടിലോടുന്ന പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് അപകടമുണ്ടായത്. തിരക്കിനിടെ ഇറങ്ങുന്നതിനിടെയുണ്ടായ തള്ളലിലാണ് തമ്പായി തെറിച്ചുവീണത്. വയോധിക റോഡിലേക്ക് തെറിച്ചുവീണിട്ടും ബസ് നിര്‍ത്താതെ പോയതായി പരാതിയുണ്ട്. തമ്പായിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി 'പ്രിയദര്‍ശിനി' ബസില്‍ നിന്ന് തെറിച്ചുവീണ് വയോധികയ്ക്ക് പരിക്ക്
14:39:00
0
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് വയോധിക റോഡിലേക്ക് തെറിച്ചുവീണു. കരിവേടകം ശങ്കരംപാടി കുളിയംകുളത്തെ തമ്പായി (75)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുറ്റിക്കോല്‍ ടൗണിലാണ് സംഭവം. കാസര്‍കോട്- ബന്തടുക്ക റൂട്ടിലോടുന്ന പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് അപകടമുണ്ടായത്. തിരക്കിനിടെ ഇറങ്ങുന്നതിനിടെയുണ്ടായ തള്ളലിലാണ് തമ്പായി തെറിച്ചുവീണത്. വയോധിക റോഡിലേക്ക് തെറിച്ചുവീണിട്ടും ബസ് നിര്‍ത്താതെ പോയതായി പരാതിയുണ്ട്. തമ്പായിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags

Post a Comment
0 Comments