മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങളും തെറിവിളിയും നടത്തി മതസ്പർദ്ധയുണർത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ പൊലീസിൽ പരാതി. 'സ്വാമി' എന്ന് വിളിക്കപ്പെടുന്നയാൾക്കെതിരെയാണ് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം ജില്ലാ പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ മത വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താനും കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് വിഡിയോയെന്ന് യൂത്ത് ലീഗ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ടാണ് യൂട്യൂബർ അധിക്ഷേപ വിഡിയോ നിർമിച്ചിരിക്കുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിജീവിതത്തെയും രാഷ്ട്രീയ പദവിയെയും ലക്ഷ്യമിട്ട് അങ്ങേയറ്റം മോശമായ തെറിവിളികളും അശ്ലീല പരാമർശങ്ങളുമാണ് വിഡിയോയിൽ നടത്തിയിട്ടുള്ളത്.

Post a Comment
0 Comments