മലപ്പുറം കൊണ്ടോട്ടിയിൽ ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീർ–ഫർസീന ദമ്പതികളുടെ മകനായ മുഹമ്മദ് റിസാനാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിന് ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കെയാണ് അബദ്ധത്തിൽ അതിലെ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത്. തുടർന്ന് ശ്വാസതടസം നേരിട്ട കുട്ടിയെ ഉടൻ തന്നെ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.

Post a Comment
0 Comments