Type Here to Get Search Results !

Bottom Ad

ബാറിലെ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം


തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു. നവാസ് ആണ് മരിച്ചത്. ഇന്നലെ ഉണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലുള്ള അനീഷിൻ്റെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിലുള്ള അനീഷാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വെമ്പായം റിസോർട്ട് ബാറിൽ സംഭവം നടന്നത്.

നന്നാട്ടുകാവ് സ്വദേശി അനീഷും മറ്റ് നാല് പേരും ബാറിൽ മദ്യപിച്ചിരിക്കെ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നവാസ് അനീഷിനെ മുഖത്തടിച്ചതോടെ പ്രകോപിതനായ അനീഷ് കന്നാസിൽ പെട്രോൾ കൊണ്ടു വന്ന് അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മദ്യലഹരിയിലായിരുന്ന അനീഷ് പെട്രോൾ കന്നാസുമായി പലതവണ വീണതിനാൽ പെട്രോൾ സ്വന്തം ദേഹത്തും പറ്റിയിരുന്നു. സംഭവത്തിൽ അനീഷിനെതിരെ ആദ്യം വധശ്രമക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ അനീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad