Type Here to Get Search Results !

Bottom Ad

12-ാം വയസ്സിൽ ചരിത്രനേട്ടം; യുകെയിൽ യുവ മേയറായി മലയാളി വിദ്യാർഥിനി


കൊല്ലം: യുകെയിൽ മലയാളി സമൂഹത്തിന് അഭിമാന നിമിഷമായി കൊല്ലം സ്വദേശിനിയായ നൗറീൻ അബ്‌സിൻ സനൂജ്. വെറും 12-ാം വയസ്സിൽ ഈസ്റ്റ് റൈഡിംഗ് ഓഫ് യോർക്‌ഷയറിന്റെ ആദ്യ യൂത്ത് മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നൗറീൻ. യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിലെത്തിക്കുന്നതിനായി രൂപീകരിച്ച പുതിയ സംവിധാനത്തിന്റെ ഭാഗമായാണ് ഈ നിയമനം.

നിലവിൽ യുകെയിലെ സൗത്ത് ഹൻസ്‌ലി സ്കൂളിൽ പഠിക്കുന്ന നൗറീൻ, ഏതാനും വർഷങ്ങൾക്ക് മുൻപാണ് കുടുംബത്തോടൊപ്പം കേരളത്തിൽ നിന്ന് യുകെയിലേക്ക് താമസം മാറിയത്. പൊതുപ്രവർത്തനങ്ങളോടും സാമൂഹിക വിഷയങ്ങളോടുമുള്ള താൽപര്യമാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ വഴിയൊരുക്കിയത്.

ഒരു വർഷത്തേക്ക് യുവ മേയറായി പ്രവർത്തിക്കുന്ന നൗറീൻ, കൗൺസിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയും യുവജനങ്ങളുടെ ശബ്ദം ഭരണകൂടത്തിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. പ്രായം വെല്ലുവിളിയല്ലെന്നും അവസരം ലഭിച്ചാൽ യുവതലമുറയ്ക്കും മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും തെളിയിക്കുന്ന നേട്ടമായാണ് നൗറീന്റെ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad